അതെ, ഞാനൊരു തീവ്രവാദിയാണ്...
ഇന്ത്യയെന്ന രാജ്യത്തു ഒരോരുത്തര്‍ക്കും
അവരവരുടെ മതം അനുസരിച്ച് ജീവിക്കാനുള്ള
അവകാശമുണ്ട് എന്ന് പറയുന്നത്,
അതിനു വേണ്ടി വാദിക്കുന്നത് തീവ്രവാദമാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള
അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും
ചില മതക്കാര്‍ക്ക് മാത്രം അത് പാടില്ല എന്ന് പറയുന്നത്
അംഗീകരിക്കില്ല എന്ന് പറയുന്നതാണ് തീവ്രവാദമെങ്കില്‍,
അതെ, ഞാനൊരു തീവ്രവാദിയാണ്...
എന്‍റെ സമുദായത്തിനെതിരെ അപവാദങ്ങള്‍
പ്രചരിപ്പിക്കുമ്പോള്‍
അത് ശരിയല്ല എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍...
അതെ, ഞാനൊരു തീവ്രവാദിയാണ്...
ഗാന്ധിജിയും അംബേദ്കറും ആസാദും വിഭാവനം ചെയ്ത
ഇന്ത്യയാണ് യഥാര്‍ത്ഥ ഇന്ത്യ എന്നും
ഗോഡ്സെയും ഗോള്വാര്‍്ക്കരും ജിന്നയും മൌദൂദിയും
വിഭാവനം ചെയ്യാന്‍ ശ്രമിച്ച ഇന്ത്യയല്ല യഥാര്‍ത്ഥ
ഇന്ത്യ എന്നു പറയുന്നത് തീവ്രവാദമാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
എന്‍റെ സമുദായത്തിലെ രക്ഷകര്‍ എന്ന് പറയുന്നവര്‍,
ബീമാ പള്ളിയും കാസര്‍കോടും ആവര്‍ത്തിക്കപ്പെടുമ്പോള്‍,
വോട്ടു ബാങ്കിന്‍റെയും ഭൂരിപക്ഷ പ്രീണനത്തിനും വേണ്ടി
മിണ്ടാതിരിക്കുമ്പോള്‍, നിങ്ങളുടെ മൗനം വിഡ്ഢിത്തമാണ്
എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
ഒരു മുസ്ലിം മറ്റൊരു മതത്തിലുള്ളവരെ വിവാഹം കഴിക്കുന്നത്
മാത്രം കുറ്റകരവും
മറ്റുള്ളവര്‍ അതേ പ്രവര്‍ത്തി ചെയ്യുന്നത്
കുറ്റകരമല്ലാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല
എന്ന് പറയുന്നവന്‍ തീവ്രവാദിയാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്..
അവരവരുടെ മതാനുഷഠാനങ്ങള്‍
അവനവന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുന്നതും
അതിനു സ്വയം ശഠിക്കുന്നതുമാണ് യഥാര്‍ത്ഥ മത വിശ്വാസം
എന്ന് പറയുന്നത് തീവ്രവാദമാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
ക്രിസ്ത്യാനികള്‍ മത പ്രബോധനം ചെയ്യുന്നത് പോലെയും
ഹിന്ദുക്കള്‍ മത പ്രബോധനം ചെയ്യുന്നത് പോലെയും
മറ്റുള്ളവര്‍ക്കും മത പ്രബോധനം ചെയ്യാം
എന്ന് ശഠിക്കുന്നത് തീവ്രവാദമാണെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
ഏതു മതം സ്വീകരിക്കാനും, ഏതു മതം തിരസ്കരിക്കാനുമുള്ള
അവകാശം അവനവനു സ്വന്തമാണെന്നും
അതില്‍ ആരും ബലപ്രയോഗം പാടില്ല
എന്ന് പറയുന്നതുമാണ് തീവ്രവാദമെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ് ...
അതെ...
ഈ കുറ്റങ്ങളാണ് നിങ്ങള്‍ എന്നില്‍ ആരോപിക്കുന്നതെങ്കില്‍
നിങ്ങള്‍ തരുന്ന ശിക്ഷകള്‍ സ്വീകരിക്കാന്‍
മനസ്സില്ല എന്ന് പറയുന്ന ധിക്കാരമാണ് തീവ്രവാദമെങ്കില്‍
അതെ, ഞാനൊരു തീവ്രവാദിയാണ്...
PS: This is something that is very popular in the Malayalam Blogsphere, and has been reproduced hoping that nobody would mind!
No comments:
Post a Comment